News & Events

Padisadanam updated - April 2017Transfer list of Priests May 2017
April Bulletin Publishedഅഭിനന്ദനങ്ങള്‍

കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ 2015 വര്‍ഷത്തെ ഗോള്‍ഡന്‍ മദര്‍ അവാര്‍ഡിന് റവ. സി. ഇന്നസെന്റ് എം‌എസ്‌എം‌ഐ തിരഞ്ഞെടുക്കപ്പെട്ടു. സിസ്റ്ററിന്‍ മാനന്തവാടി രൂപതയുടെ അഭിനന്ദനങ്ങളും അനുമോദനങ്ങളും പ്രത്യേകമായി അറിയിക്കുന്നു.


പാസ്റ്ററല്‍ കൌണ്‍സില്‍

മാനന്തവാടി രുപതാ പാസ്റ്ററല്‍ കൌണ്‍സിലിന്റെ ഒരു യോഗം 2015 സെപ്റ്റംബര്‍ 12 ന് ശനിയാഴ്ച രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 1.30 വരെ ദ്വാരക പാസ്റ്ററല്‍ സെന്ററില്‍ വച്ച് ചേരുന്നതാണ്.


മാനന്തവാടി രൂപത കൌന്‍സിലും പ്രവര്‍ത്തന വര്‍ഷ ഉദ്ഘാടനവും

മാന്തവാ‍ാറി: നന്മയുടെ കൂട്ടായ്മകള്‍ മാനവപുരോഗതിക്കനിവാര്യമാണെന്നും ഇതിനായി ചെറുപുഷ്പമിഷന്‍ലീഗ് പ്രവര്‍ത്തിക്കുന്നുണ്ടെന്നും മാണ്ഡ്യ രൂപത അക്ക്മിനിസ്ട്രേറ്റര്‍ റവ. ഫാ. ജോര്‍ജ്ജ് ആലുക്ക പ്രസ്റ്റാവിച്ചു. ചെറുപുഷപമിഷന്‍ലീഗ് മാനന്തവാടി രൂപത പ്രവര്‍ത്തനവര്‍ഷവും കൌണ്‍സിലും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം രൂപത ഡയറക്ടര്‍ റവ ഫാ. ജോജോ ചങ്ങനാതുണ്ടത്തില്‍ എല്ലാവര്‍ക്കും സ്വാഗതം ആശംസിച്ചു. രൂപത പ്രസിഡന്റെ ജോയി മേപ്പാടം അദ്ധ്യക്ഷത വഹിച്ചു. നവ വൈദികരെ ആദരിച്ചു. മാര്‍ഗ്ഗരേഖ പ്രകാശനം നടത്തി. വൃതൈ വിതരണം, മതബോധന ഡിപ്ലോമ സ്കോളര്‍ഷിപ്പ് വിതരണം, സംഭാവന കൂപ്പണ്‍ വിതരണം എന്നിവ റവ. ഫാ. റോയി വട്ടക്കാട്ട്, റവ ഫാ. ജോഷി പെരിയപ്പുറം എന്നിവര്‍ നിര്‍വ്വഹിച്ചു. ജോ. ഡയറെക്ടര്‍ സി. ലിസ്സ അലക്സ് എസ് കെ ഡി, റവ. ഫാ. ബിജു തുരുത്തേല്‍, ബിനു മാങ്കൂട്ടത്തില്‍ എന്നിവര്‍ ആസംസകളര്‍പ്പിച്ചു. ദീപിക ബാലസഖ്യം ഡയറ്ക്ടര്‍ റവ. ഫാ. റോയി കണ്ണംചിറ ക്ലാസ് നയിച്ചു. രൂപത എക്സിക്യൂട്ടീവ് അംഗങ്ങള്‍, ടീം അംഗങ്ങള്‍ എന്നിവര്‍ പ്രവര്‍ത്തന വര്‍ഷ ഉദിഘാടനത്തിനും രൂപതാ കൌണ്‍സിലിനും നേതൃത്വം നല്‍കി.


രൂപതാദിനം 2015

മാന്തവാടി രൂപതാദിനവും രൂപതാ സമര്‍പ്പിത സംഘമവും 2015 മെയ് മാസം രണ്ടിന് ദ്വാരക പാസ്റ്ററല്‍ സെന്ററില്‍ വച്ച് സാഘോഷം നടത്തി. മാനന്തവാടി രൂപതാംഗവും തലശ്ശേരി അതിരൂപതാ മെത്രാപ്പോലീത്തയുമായ മാര്‍ ജോര്‍ജ്ജ് ഞരളക്കാട്ട് മുഖ്യ അതിതിയായിരുന്നു. മാര്‍ ഞരളക്കാട്ട് പിതാവെ ക്രൈസ്തവ സന്യസ്ഥ സമൂഹങ്ങള്‍, ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ കടുത്ത വെല്ലുവിളികള്‍ അഭിമുഖീകരിക്കുന്നുണ്ടെങ്കിലും ദൈവപരിപാലനയില്‍ ആശ്രയിച്ച് സേവന മേഖലകളില്‍ ഉറച്ചു നിന്നുകൊണ്ട് അവയെ നേരിടണമെന്ന് ആഹ്വാനം ചെയ്തു. ഭാരതത്തില്‍ ഇന്ന് സേവന രംഗത്തുള്ള93,000 ത്തിലേറെ വരുന്ന സന്യാസിനികളില്‍ 53.000 പേര്‍ സീറോ മലബാര്‍ സഭാംഗങ്ങളാണ്. അറിയപ്പെടുന്നതും അറിയപ്പെടത്തതുമായ നിരവധി സേവന മേഖലകളില്‍ ഇവര്‍ വ്യാപൃതരാണെന്നും അവരിലൂടെ സഭയുടെ മുഖം പ്രകാശിതമാവുകയാണെന്നും അദ്ദേഹം പറണ്ണു. മത മൌലികവാദികളുടേയും, നിരീശ്വര വാദികളുടേയും ഭാഗത്തുനിന്നു ക്രൈസ്തവ സമൂഹം നേരിടുന്ന പ്രശ്നങ്ങളില്‍ സഭയുടെ ഉത്കണ്ഠയും അദ്ദേഹം പ്രകടിപ്പിച്ചു. മാനന്തവാടി രൂപത ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുന്നതിനാലാണ് കേവലം നാലു ദശകകങ്ങള്‍ക്കുള്ളില്‍ ഇത്രയേറേ നേട്ടങ്ങള്‍ കൈവരിക്കനായതെന്ന് സമ്മേളനത്തില്‍ അദ്ധ്യക്ഷം വഹിച്ചു സംസാരിച്ച മാനന്തവാടി രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസ് പൊരുന്നേടം പറഞ്ഞു. മാന്തവാടി രൂപതാ ശ്രേഷ്ഠ പുരസ്കാര ജേതാക്കളായ സെബാസ്റ്റ്യന്‍ ചെറിയമ്പനാട്ട് (പാടിച്ചിറ), ടോണി ഫിലിപ്പ് കൊരണ്ടിയാര്‍കുന്നേല്‍ (പുഴമുടി), കുര്യാക്കോസ് ആന്റണി പനച്ചിപുറം (ബത്തേരി), ജോസഫ് മാത്യു ചെമ്പകശ്ശേരി (പുതുശ്ശേരിക്കടവ്), എന്‍ എം ജോസ് നമ്പ്യാപറമ്പില്‍ (ബത്തേരി) എന്നിവര്‍ക്ക് പ്രശംസാ പത്രവും, ഫലകവും പതിനായിരം രൂപയുടെ ക്യാഷ് അവാര്‍ഡും നല്‍കി സമ്മേളനത്തില്‍ ആദരിച്ചു.വിവിധ മേഖലകളില്‍ മികവു തെളിയിച്ച ഒമ്പതുപേരെ സമ്മേളനത്തില്‍ ആദരിച്ചു. കെ സി ബി സി ഗുരുപൂജ അവാര്‍ഡ് ജേതാവ് റവ ഫാ. ജോസഫ് നെച്ചിക്കാട്ട്, സംസ്ഥാന അദ്ധ്യാപക അവാര്‍ഡ് ജേതാവ് ശ്രീ ജോര്‍ജ്ജ് നാക്കുഴിക്കാട്ട് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ അംഗം ശ്രീമതി ഗ്ലോറി പ്രേംജ്, അത്ലറ്റിക്സില്‍ ദേശീയ അന്തര്‍ദേശീയ അവാര്‍ഡു ജേതാക്കള്‍ എന്നിവര്‍ ഇതിലുണ്ട്. മതാദ്ധ്യാപന രംഗത്ത് 35 വര്‍ഷം പൂര്‍ത്തിയാക്കിയവര്‍, പൌരോഹിത്യ് സന്യാസ ജീവിതന്നില്‍ 50 വര്‍ഹം പൂര്‍ത്തിയാക്കിയവര്‍, റിലീജിയസ് മേജര്‍ സുപ്പിരിയേഴ്സ് എന്നിവരും ആദരിക്കപ്പെട്ടവരില്‍പെടും. കര്‍ണ്ണാടിക് സംഗീതത്തിന്റെ ആധാരശിലകളായ മേളകര്‍ത്ഥാ രഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന 72 സപ്തകങ്ങളുടെ സംഗീതാലാപനമടങ്ങിയ 7 സിഡികളുടെ പ്രകാശനം സ്മ്മേളനവേദിയില്‍ മാര്‍ ജോര്‍ജ്ജ് ഞരളക്കാട്ട് നിര്‍വ്വഹിച്ചു. സിസ്റ്റര്‍ സിങ്ക്ലയര്‍ എഫ് സി സി, ഫാ. ജോസഫ് കല്ലേപ്പള്ളി എസ് ജെ, ബ്രദര്‍ അലക്സാണ്ടര്‍ സി എസ് റ്റി, ശ്രീമതി ഗ്ലോറി പ്രേംജി എന്നിവര്‍ പ്രംസംഗിച്ചു. രൂപതാ പാസ്റ്ററല്‍ കൌണ്‍സില്‍ സെക്രട്ടറി ശ്രീ. സെബാസ്റ്റ്യന്‍ പാലമ്പറമ്പില്‍ സ്വാഗതവും വികാരി ജനറല്‍ മോണ്‍സിഞ്ഞോര്‍ മാത്യൂ മാടപ്പള്ളികുന്നേല്‍ നന്ദിയും പറഞ്ഞു.


മാനന്തവാടി രൂപത ശ്രേഷ്ഠ പുരസ്കാരം പ്രഖ്യാപിച്ചു.

മാനന്തവാടി രൂപതയുടെ 2015 ലെ ശ്രേഷ്ഠ പുരസ്കാര ജേതാക്കളെ പ്രഖ്യാപിച്ചു. പുരസ്കാര നിര്‍ണ്ണയ കമ്മിറ്റി നല്‍കിയ ശിപാര്‍ശയിന്മേല്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസ് പൊരുന്നേടം പിതാവാണ് ഈ വര്‍ഷം പുരസ്കാരങ്ങള്‍ നേടിയ മേഖലകളേയും ജേതാക്കലേയും പ്രഖ്യാപിച്ചത്. മാന്തവാടി രൂപതാംഗങ്ങളായ സെബാസ്റ്റ്യന്‍ ചെറിയമ്പനാട്ട് - പാടിച്ചിറ (കാര്‍ഷിക മേഖല), ടോണി ഫിലിപ്പ് കൊരണ്ടിയാര്‍കുന്നേല്‍ - പുഴമുടി (കായിക മേഖല), കുര്യാക്കോസ് ആന്റണി പനച്ചിപുറം - ബത്തേരി (അദ്ധ്യാപനം), എന്‍. എം ജോസ് നമ്പ്യാപറമ്പില്‍ - ബത്തേരി (പൊതുപ്രവര്‍ത്തനം), ജോസഫ മാത്യു ചെമ്പകശ്ശേരി - പുതുശ്ശേരിക്കടവ് (കല/സാഹിത്യം) എന്നിവരാണ് 2015 ല്‍ പുരസ്കാരം നേടിയവര്‍. വ്യ്ത്യസ്ഥ മേഖലകളില്‍ മികവു തെളിയിച്ചവരെ ആദരിക്കാന്‍ നാലുവര്‍ഷം മുമ്പാണ്, രൂപതാദിനാഘോഷത്തില്‍  ഈ പരിപാടി കൂടി ഉള്‍പ്പെടുത്തിയത്. പതിനായിരം രൂപയും പ്രശംസാ പത്രവും, ഫലകവും ഉള്‍പ്പെടുന്നതാണ് പുരസ്കാരം.


Transfer List of Priests 2016 May


Transfer and Appointments of Priests

SN

 

Name of Priest

 

Assignment

1.     

Chakkittakudy James

Vicar, Poolapadam (w.e.f.15-05-2016)

2.     

Chakkittakudy Jose

Vicar, Vilambukandam

3.     

Chelackapallil Thomas

 Vicar, Pattanikoop

4.     

Chettiyassery Joseph

Director, Diocesan Media Commission (Add.Charge)

5.     

Edayakondatt Paul

Vicar,  Thrissilery

6.     

Elemkunnel Sebastian

Diocesan Vocation Promoter & Procurator,  Minor Seminary  

7.     

Kalambukattu Joseph

Manager, Woodlands Estate Kartikulam & Vicar,  Bavaly

8.     

Kalliyatt Devassia

Vicar, Kallumukku

9.     

Kallumgatharayil Agustine

Ministry in the Apostolic Exarchate for Syro-Malabar Catholics in Mississauga, Canada

10.   

Kattamkottil Joseph

Study 

11.   

Korattiparambil Vincent

Vicar, Pookottumpadam

12.   

Kuttimakkal James

Vicar, Arinchermala

13.   

Mankottil James

Sabbatical Year

14.   

Mecheril Joseph

Syncellus, Manimooly-Nilambur Region, Director Regional Pastoral Centre & Vicar, Marutha.

15.   

Mundackal Jose

Vicar,  Pulpally

16.   

Muthirakalayil George  

Vicar, Panamaram

17.   

Olickal Thomas  

Study

18.   

Padinjarayil George

Vicar, Chulliode

19.   

Nilackappilly Augustine

 Vicar, Mananthavady Town

20.   

Paikkatt Mathew

Vicar,  Marakadavu (w.e.f.29-05-16)

21.   

Painumkal Kuriakose

Ministry in the Eparchy of Kalyan

22.   

Pakkanikuzhiyil Sebastian 

Vicar, Mangalam

23.   

Perumattikunnel Mathew

Vicar, Kalpetta

24.   

Puthukulangara Thomas

Vicar, Irulam

25.   

Therakam Thomas Joseph

Vicar, Kolavayal

26.   

Thykunnumpuram Thomas  

Vicar, Ondayamgady (w.e.f.29-05-16)

27.   

Unnippally Sebastian

Vicar, Chithragiri

28.   

Vadayaparambil Jose

Vicar, Muthireri

29.   

Valachanath Cyriac

Vicar, Nelliyodi

30.   

Anithottathil Shaju OFM Cap

Vicar, Vadapuram

31.   

Nirappel John CMF

Vicar, Olivumala (w.e.f 05-06-2016)

32.   

Kollamparambil Wilson CMI

Vicar, Lakkidi

33.   

Thuruthimattam Mariadas OFM. Cap

Rector, Padre Pio Shrine Panamaram


ASSISTANTS

 

1.   

Ambalathara Santo

Study

2.   

Ikarakanayil Shiju

Asst.Vicar, Bathery

3.   

Kattath Aneesh

Asst.Vicar, Kallody

4.   

Madappallikunnel Siby

Vice Rector, Minor Seminary  

5.   

Antony  Chackiath

Asst.Vicar, Kayyunni


General Transfer list of priests of May 2016 with effect from 15th May 2016 can be found in the fol lowing link click here...Condolences. Rev. Fr. Paul Manakkattumattom

Rev. Fr. Paul Manakkaattumattom Expired. The funeral will be held tomorrow (04/03/2015) at 2.30 PM.at Pastoral Centre, Dwaraka. details...


Minor Orders

മാനന്തവാടി രൂപതാ മൈനര്‍ സെമിനാരിയില്‍ വച്ച് വൈദിക പട്ടത്തിനു മുന്നോടിയായുള്ള ചെറുപട്ടങ്ങള്‍ ഇന്ന് (30/03/2014) നല്‍കുകയുണ്ടായി. അഭിവന്ദ്യ ജോസ് പൊരുന്നേടം പിതാവിന്റെ കൈവയ്പ്പുവഴി എട്ട് ഡീക്കന്മാരും മൂന്ന് സബ് ഡീക്കന്മാരും അഞ്ച് കാറോയക്കാരുമാണ് ഇന്ന് അഭിഷിക്തരായത്. ചെറു പട്ടങ്ങള്‍ സ്വീകരിച്ച എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍.


പ്രീസ്റ്റ് കോണ്‍ഫെറന്‍സ്.

ബഹു. മോണ്‍സിഞ്ഞോര്‍ മൂലയിലച്ചന്റെ നിര്യാണത്തെ തുടര്‍ന്ന് 5/02/2015 വ്യാഴാഴ്ച നടത്താനിരിന്ന പ്രീസ്റ്റ് കോണ്‍ഫെറന്‍സ് മാറ്റിവയ്ചിരിക്കുന്നു.


Condolences. Rev. Fr George Moolayil

Rev. Fr. George Moolayil Expired. The funeral will be held tomorrow (04/03/2015) at 2.30 PM.at Pastoral Centre, Dwaraka. details...


ചെറുപുഷ്പ മിഷന്‍ലീഗ് രൂപതാ വാര്‍ഷികം

മാനന്തവാടി രൂപതയിലെ മിഷന്‍ലീഗ് അംഗങ്ങളെ സംബന്ധിച്ചിടത്തോളം വളരെ അഭിമാനവും സന്തോഷവും നിറഞ്ഞ ഒരു വര്‍ഷമാണ് കടന്നുപോയത്. സംസ്ഥാന തലത്തില്‍ മികച്ച രൂപതയായും സംസ്ഥാന മത്സരത്തില്‍ ഒന്നാം സ്ഥാനക്കാരായും തുടര്‍ച്ചയായ പത്താം വര്‍ഷവും നമ്മള്‍ തിരഞ്ഞെടുക്കപ്പെട്ടു. ബത്തേരി മേഖല സംസ്ഥനത്തെ മികച്ച മേഖലയായി തിരഞ്ഞെടുക്കപ്പെട്ടു. തെനേരി ശാഖ സംസ്ഥാനത്തെ മികച്ച നാലാമത്തെ ശാഖയായി തിരഞ്ഞെടുക്കപ്പെട്ടു. ശാഖ, മേഖല, രൂപത ഭാരവാഹികളെ സ്നേഹപൂര്‍വ്വം അഭിനന്ദിക്കുന്നു. ഈ വര്‍ഷത്തെ രുപതാവാര്‍ഷികം ഈ നേട്ടങ്ങളുടെയെല്ലാം ഒരു ആഘോഷമായിട്ടാണ് ക്രമീകരിക്കുന്നത്. ഫെബ്രുവരി 22 ഞായര്‍ വൈകുന്നേരം 5.30 ന് ദ്വാരക പാസ്റ്ററല്‍ സെന്ററില്‍ വച്ച് നടക്കുന്ന സമ്മേളനം അഭിവന്ദ്യ മാര്‍ ജോസ് പൊരുന്നേടം പിതാവ് തിരിതെളിച്ച് ഉദ്ഘാടനം ചെയ്യും. മനോഹരമായ ഒരു കലാസന്ധ്യയാണ് വാഷികാഘോഷങ്ങളോടനുബന്ധിച്ച് നാം അണിയിച്ചൊരുക്കുന്നത്. പ്രസിദ്ധ ഗായകരായ ശ്രീ. വില്‍‌സന്‍ പിറവവും. മിഥുല മൈക്കിളും ചേര്‍ന്നൊരുക്കുന്ന Devotional Musical Programme ഉം ഇതിനോടൊപ്പം ക്രമീകരിക്കുന്നു. എല്ലാവരേയും ഒത്തിരി സ്നേഹത്തോടെ ക്ഷണിക്കുന്നു. വൈകുന്നേരമായതുകൊണ്ട് സാധാരന വാര്‍ഷികത്തോടനുബന്ധിച്ച് ഇടവകകളില്‍നിന്ന് നല്‍കാറുള്ള രജിസ്ട്രേഷന്‍ ഫീസ് പൂര്‍ണ്ണമായും ഒഴിവാക്കുകയാണ്. ഭക്ഷണം ക്രമീകരിക്കേണ്ടതുള്ളതുകൊണ്ട് പങ്കെടുക്കുന്നവരുടെ എണ്ണം ഫെബ്രുവരി 15 ന്‍ മുമ്പ് രൂപതാ ഒഫീസില്‍ അറിയിക്കേണ്ടതാണ്. 


ലഹരിവിമുക്ത വര്‍ഷാചരണം - സമാപന കണവെന്‍ഷന്‍

മാനന്തവാടി രുപതാ ലഹരിവിമുക്ത വര്‍ഷത്തിന്റെ സമാപന കണ്‍‌വെന്‍ഷന്‍ 2015 ഫെബ്രുവരി 27 ന് വെള്ളിയാഴ്ച രാവിലെ 10 മുതല്‍ 1.30 വരെ പാസ്റ്ററല്‍ സെന്ററില്‍‌വച്ച് നടക്കുന്നതാണ്. കഴിഞ്ഞ ഒരു വര്‍ഷക്കാലം ദൈവം നമ്മുടെ കുടുംബങ്ങള്‍ക്കും വ്യക്തികള്‍ക്കും ഇടവകകള്‍ക്കും രൂപതയ്ക്കും നല്‍കിയ അനുഗ്രഹങ്ങള്‍ക്ക് നന്ദിയര്‍പ്പിക്കുന്ന ഒരു മനോഹര സുദിരമായി ഈ ദിനത്തെ മാറ്റാം. സമാപന സമ്മേളനത്തില്‍ അഭിവന്ദ്യ ജോസ് പൊരുന്നേടം പിതാവ് അദ്ധ്യക്ഷനായിരികും. കെസിബിസി മദ്യവിരുദ്ധ കമ്മീഷന്‍ ചെയര്‍മാന്‍ അഭിവന്ദ്യ റെമിജിയൂസ് ഇഞ്ചനാനിയില്‍ പിതാവ് സമ്മേളനം ഉദ്ഘാടനം ചെയ്യും. കമ്മീഷന്‍ സെക്രട്ടറി റവ. ഫാ. ടി.ജെ. ആന്റണി, മറ്റ് സമുന്നത നേതാക്കളും കണ്‍‌വെന്‍ഷനില്‍ അതിഥികളായി പങ്കെടുക്കും.


സമര്‍പ്പിത സംഗമം (2015 മാര്‍ച്ച് 14 ശനി)

മ്മാനന്തവാടി രൂപതയില്‍ സേവനം ചെയ്യുന്ന എല്ലാ സമര്‍പ്പിതരുടേയും ഒരു സംഗമം 2015 മാര്‍ച്ച് 14 ശനിയാഴ്ച ദ്വാരക പാസ്റ്ററല്‍ സെന്ററില്‍ വച്ച് ചേരുന്നതാണ്. ഇന്ത്യക്ക് അകത്തോ പുറത്തോ ഉള്ള സന്യാസസമൂഹങ്ങളില്‍ മേജര്‍ സുപ്പീരിയേശ്സായി സേവനം ചെയ്യുന്ന മാനന്തവാടി രൂപതാംഗങ്ങളേവരേയും, സന്യാസ സമര്‍പ്പണത്തിന്റെ സുവര്‍ണ്ണ ജൂബിലി ഈ വര്‍ഷം ആഘോഷിക്കുന്ന സമര്‍പ്പിതരേയും, മാനന്തവാടി രൂപത സ്ഥാപിക്കപ്പെട്ട 1973 ല്‍ രൂപതയില്‍ സേവനം ചെയ്തുകൊണ്ടിരുന്നവരും ഇപ്പോഴും രൂപതയില്‍ സേവനം ചെയ്തുകൊണ്ടിരിക്കുന്നവരുമായ സമര്‍പ്പിതരേയും ഈ സമ്മേളനത്തില്‍ വച്ച് ആദരിക്കുന്നു. അഭിവന്ദ്യ മാര്‍ ജോസ് പൊരുന്നേടം, അഭിവന്ദ്യ മാര്‍ ജേക്കബ് തൂങ്കുഴി എന്നീ പിതാക്കന്മാരുടെ സാന്നിധ്യം ചടങ്ങില്‍ ഉണ്ടായിരിക്കുന്നതാണ്. രാവിലെ 10.30 മണിക്ക് വി. കുര്‍ബാനയോടെ ആരംഭിക്കുന്ന പരിപാടികള്‍ ഉച്ചകഴിഞ്ഞ് 3.30 ന് സമാപിക്കുന്നു. എല്ലാ സമര്‍പ്പിതരും ആ ദിവസത്തെ പരിപാടികള്‍ മുങ്കൂട്ടി ക്രമീകരിച്ച് സംഗമത്തില്‍ സംബന്ധിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ബഹു. വികാരിയച്ചന്മാര്‍, തങ്ങള്‍ സേവനം ചെയ്യുന്ന ഇടവകകളില്‍നിന്നും ഇന്ത്യക്ക് അകത്തോ പുറത്തോ സന്യാസസമൂഹങ്ങളില്‍ മേജര്‍ സുപ്പീരിയേശ്സായി സേവനം ചെയ്യുന്നവര്‍ ഉണ്ടെങ്കില്‍ അവരുടേ പേരും അദ്രസ്സും ഫെബ്രുവരി 10.ന് മുമ്പായി രൂപതാ ചാന്‍സലര്‍ ജോസഫ് പരുവുമ്മേല്‍ അച്ചനെ അറിയിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.


പാസ്റ്ററല്‍ കൌണ്‍സില്‍

രൂപതാ പാസ്റ്ററല്‍ കൌണ്‍സിലിന്റെ ഒരു സമ്മേളനം ഫെബ്രുവരി 14 ന് ശനിയാഴ്ച രാവിലെ 10.30 മുതല്‍ 1.30 വരെ ദ്വാരക പാസ്റ്ററല്‍ സെന്ററില്‍ വച്ച് ചേരുന്നതാണ്. അംഗങ്ങള്‍ക്ക് കത്തുകള്‍ അയച്ചിട്ടുണ്ട്. ഏതെങ്കിലും കാരണവശാല്‍ ആര്‍ക്കെങ്കിലും കിട്ടാതെ വന്നാല്‍ ഇത് ഒരു അറിയിപ്പായി സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.


സമര്‍പ്പിത വര്‍ഷത്തിന്റെ രൂപതാ‍തല ഉദ്ഘാടനം

പരിശുദ്ധപിതാവ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ 2014 നവംബര്‍ 30 മുതല്‍ 2016 ഫെബ്രുവരി 2 വരെ സമര്‍പ്പിതവര്‍ഷമായി പ്രഖ്യാപിച്ചിരിക്കുകയാണല്ലോ. നമ്മുടെ രൂപതയിലെ സമര്‍പ്പിത വര്‍ഷാചരണത്തെക്കുറിച്ച് ആലോചിക്കുവാനായി രൂപതയിലെ സമര്‍പ്പിത സമൂഹങ്ങളിലെ മേജര്‍ സുപ്പീരിയര്‍മാരുടേയും സര്‍പ്പിത പ്രതിനിധികളുടേയും ഒരു സമ്മേളനം കൂടുകയുണ്ടായി. ഈ സമ്മേളനത്തില്‍ വച്ച് നമ്മുടെ രൂപതയിലെ സമര്‍പ്പിത വര്‍ഷാചരണത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം 2014 നവംബര്‍ 22 ന് ശനിയാഴ്ച്ച ദ്വാരക പാസ്റ്ററല്‍ സെന്ററില്‍ വച്ച് നടത്തവാനം അതിലേയ്ക്ക് ബഹുമാനപ്പെട്ട ഫൊറോന വികാരിമാര്‍, പാസ്റ്ററല്‍ കൌണ്‍സില്‍ സ്റ്റിയറിങ് കമ്മിറ്റി അംഗങ്ങള്‍, വൈദികസമിതി അംഗങ്ങള്‍, നമ്മുടെ രൂപതയിലെ സുപ്പീരിയര്‍ ജനറല്‍മാര്‍, പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍മാര്‍, റീജണല്‍ സുപ്പീരിയര്‍മാര്‍, എല്ലാ സമര്‍പ്പിത സമൂഹങ്ങളുടേയും സുപ്പീരിയര്‍മാര്‍ എന്നിവരെ ക്ഷണിക്കുവാനും തീരുമാനിച്ചു. ഇതനുസരിച്ചിള്ള അഭിവന്ദ്യപിതാവിന്റെ ക്ഷണക്കത്തുകള്‍ മേര്‍പറഞ്ഞവര്‍ക്ക് എല്ലാവര്‍ക്കും അയച്ചിട്ടുണ്ട്. ഏതെങ്കിലും സാഹചര്യത്തില്‍ ക്ഷണക്കത്ത് ലഭിക്കാതെ പോയാലും ബന്ധപ്പെട്ടവര്‍ പ്രസ്തുത ഉദ്ഘാടന പരിപാടിയിലേയ്ക്ക് വന്നുചേരണമെന്ന് താല്പര്യപ്പെടുന്നു.


സമ്പര്‍ക്ക മാധ്യമ ദിനം

ആഗോളസഭയോട് ചേര്‍ന്ന് നവംബര്‍ 16 ന് നമ്മള്‍ സമ്പര്‍ക്ക മാധ്യമദിനമായി ആചരിക്കുകയാണല്ലോ! കൂട്ടായ്മയും പരസ്പര ഐക്യവും വളര്‍ത്തുവാനാണ് സമ്പര്‍ക്ക മാധ്യമങ്ങള്‍ ഉപയോഗിക്കേണ്ടതെന്ന് മാധ്യമദിനം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. നമ്മുടെ രൂപതയിലെ മാധ്യമകമ്മീഷന്റെ പ്രവര്‍ത്തനങ്ങളെ ഈ അവസരത്തില്‍ നന്ദിയോടെ സ്മരിക്കുന്നു. കമ്മീഷന്‍ ചെയര്‍മാനായ ബഹു.തോമസ് തേരകത്തിലച്ചന്റേയും കമ്മീഷന്‍ ഡയറക്ടറായ ബഹു. ബാബു മാപ്പ്ല്ശ്ശേരിയച്ചന്റേയും കമ്മീഷന്‍ അംഗങ്ങളുടേയും സഹപ്രവര്‍ത്തകരുടേയും പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു. രൂപതാ മീഡിയാ കമ്മീഷന്റെ ഊര്‍ജ്ജസ്വലമായ പ്രവര്‍ത്തനങ്ങള്‍കൂടി പ്രത്യേകം കണക്കിലെടുത്തുകൊണ്ട് കമ്മീഷന്‍ പ്രവര്‍ത്തനങ്ങളെ സഹായിക്കാനായി മാധ്യമദിനമായി ആചരിക്കുന്ന നവംബര്‍ 16 ന് ഞായറാഴ്ച പ്രത്യേകമായി സ്തോത്രക്കാഴ്ച സ്വീകരിച്ച് ആ തുക രൂപതാ കേന്ദ്രത്തില്‍ ഏല്‍പ്പിക്കണമെന്ന് ഓര്‍മ്മിപ്പിക്കുന്നു.


ഫാ. ജോര്‍ജ്ജ് ആലുക്ക മാണ്ഡ്യ രൂപതയുടെ അഡ്മിനിസ്ര്റ്റേറ്റര്‍.

മാര്‍ ജോര്‍ജ്ജ് ഞരളക്കാട്ട് പിതാവ് തലശ്ശേരി അതിരൂപതാ ആര്‍ച്ച് ബിഷാപ്പായി പോയ സാഹചര്യത്തില്‍ മാണ്ഡ്യ രൂപതയുടെ അഡ്മിനിസ്ര്റ്റേറ്ററായി. പെരിയ ബഹുമാനപ്പെട്ട ജോര്‍ജ്ജ് ആലുക്ക അച്ചന്‍ നിയമിതനായി. ഇന്ന് (03/11/2014) ഉച്ചയ്ക്കുശേഷം കാക്കനാടു വച്ചു നടന്ന ചടങ്ങിലാണ് അച്ചന്‍ നിയമിതനായത്. മാണ്ഡ്യ രൂപത സ്ഥപിതമായ 2010 മുതല്‍ അദ്ദേഹം രൂപതയുടെ പ്രോട്ടോ സിഞ്ചെല്ലൂസ് ആയി സേവനം ചെയ്തു വരികയായിരുന്നു.
കര്‍ണ്ണാടകത്തിലെ ഷിമോഗ അടുത്ത് വര്‍ക്കട്ട ഇടവകാംഗമായ അച്ചന്‍ തന്റെ സെമിനാരി വിദ്യാഭ്യാസം ബാംഗളൂര്‍ ദര്‍മ്മാരാം കോളജില്‍ പൂര്‍ത്തിയാക്കി 1992 ഏപ്രില്‍ മാസം 23 ന് മാനന്തവാടി രൂപതയ്ക്കുവേണ്ടി വൈദികനായി പട്ടം സ്വീകരിച്ചു. തുടര്‍ന്ന് നടവയല്‍ ഇടവകയൂടെ അസി. വികാരിയായും, പഴൂര്‍, വടക്കനാട്, പടമല, ബാവലി, ദ്വാരക, കേണിച്ചിറ, പാടിച്ചിറ, ചെറുകാട്ടൂര്‍ എന്നീ ഇടവകകളുടെ വികാരിയായും, മാര്‍ ഇമ്മാനുവല്‍ പോത്തനാമൂഴി പിതാവിന്റെ സെക്രട്ടറിയായും രൂപതാ അസി. പ്രൊക്കുറേറ്റര്‍ ആയും മാനന്തവാടി രൂപതയില്‍ സേവനം ചെയ്തിട്ടുണ്ട്. മാണ്ഡ്യ രൂപതയുടെ വികാരി ജനറാളും മൈസൂര്‍ ഹിങ്കല്‍ ഇടവകയുടെ വികാരിയുമായി സേവനം ചെയ്തിരുന്ന അച്ചന്‍ റോമിലെ അഞ്ചെലിക്കും യൂണിവേഴ്സിറ്റിയില്‍ നിന്ന് ദൈവശാസ്ത്രത്തില്‍ ലൈസെന്‍ഷ്യേറ്റ് ബിരുതം നേടിയിട്ടുണ്ട്. അച്ചന് മാനന്തവാടി രൂപതയുടെ അഭിനങ്ങളും പ്രാര്‍ത്ഥനാശംസകളും.

for details http://www.diocesemdy.org/home/priest/396


പേള്‍ 2014 കൊട്ടിയൂര്‍ മേഖലയ്ക്ക് ഒന്നാം സ്ഥാനം.

പേള്‍ 2014 രൂപതാതല മത്സരങ്ങള്‍ക്ക് ഇന്ന് (03/11/2014) മാനന്തവാടി ന്യൂമാന്‍സ് കോളജില്‍ വച്ച് നടന്ന കലാ മത്സരത്തോടെ തിരശ്ശീല വീണു. മതസരങ്ങളില്‍ കൊട്ടിയൂര്‍ മേഖല ഒന്നാം സ്ഥാനവും, നടവയല്‍ മെഖല രണ്ടാം സ്ഥാനവും മണിമൂളി മേഖല മൂന്നാം സ്ഥാനവും കരസ്തമാക്കി. വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍. മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതിന് ചുക്കാന്‍ പിടിച്ച രൂപതാ ഡയറെക്ടര്‍ ബഹു. ലാല്‍ പൈനുങ്കല്‍ അച്ചനും രൂപതാ സെനറ്റിനും ഫൊറോനാ തലത്തിലും ഇടവകാ തലത്തിലുമുള്ള ഡയറെക്ടറച്ചന്മാര്‍ക്കും, ആനിമേറ്റേഴ്സിനും ഭാരവാഹികള്‍ക്കും അഭിനന്ദനങ്ങളും നന്ദിയും അറിയിക്കുന്നു.


ബയോവിന്‍ ഉദ്‌ഘാടനം

വയനാട് സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി 40 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ വയനാട്ടിലെ കര്‍ഷകര്‍ക്കായി ബയോവിന്‍ എന്ന സ്വപ്നപദ്ധതി സമര്‍പ്പിക്കുന്നു. വയനാട് സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ ആരംഭം മുതല്‍ കര്‍ഷകര്‍ക്കും, കൃഷിക്കും വര്‍ദ്ധിച്ച പ്രാധാന്യം നല്‍കികൊണ്ട് വിവിധങ്ങളായ വികസന പദ്ധതികള്‍ ആവിഷകരിച്ച് നടപ്പിലാക്കി വന്നിരുന്നു. കഴിഞ്ഞ 10 വര്‍ഷത്തിലധികമായി ജൈവകൃഷി പ്രോത്സാഹനത്തില്‍ രാജ്യത്തിനു തന്നെ മാതൃകയാകുവാന്‍ വയനാട് സോഷ്യല്‍ സര്‍വ്വീസ സൊസൈറ്റിക്ക് സാധിച്ചു. ജൈവകര്‍ഷകരുടെ പ്രധാന ഉത്പ്പന്നങ്ങളായ കുരുമുളക്, കാപ്പി, പഴവര്‍ഗ്ഗങ്ങള്‍, പച്ചക്കറികള്‍ എന്നിവ സസ്ക്കരിക്കുന്നതിന് അത്യാധുനിക സൌകര്യങ്ങളോടൂടിയ ഒരു കര്‍ഷക സംസ്കരണ കേന്ദ്രം ഉത്ഘാടനത്തിനായി തയ്യാറായിരിക്കുന്നു. ബയോവിന്‍ അഗ്രേറിസേര്‍ച്ച് എന്ന പേരില്‍ ആരംഭിക്കുന്ന പുതിയ കേന്ദ്രത്തിന്റെ ഉത്ഘാടനം മാനന്തവാടി രൂപതാദ്ധ്യക്ഷന്‍ മാര്‍. ജോസ് പൊരുന്നേടത്തിന്റെ അധ്യക്ഷതയില്‍ സംസ്ഥാന വ്യ്‌വസായ വകുപ്പ് മന്ത്രി ശ്രീ. പി. കെ. കുഞ്ഞാലിക്കൂട്ടി 2014 ഒക്ടോബര്‍ 10 ന് ഉച്ചകഴിഞ്ഞ് 2 മണിക്ക് നിര്‍വ്വഹിക്കുന്നതാണ്.. ബഹു. കൃഷിവകുപ്പ് മന്ത്രി ശ്രീ. കെ. പി. മോഹന്‍, ബഹു. പട്ടിക വര്‍ഗ്ഗ യുവജനക്ഷേമ വകുപ്പുമന്ത്രി കുമാരി പി.കെ. ജയലക്ഷ്മി, എം. പി. ശ്രീ. ഷാനവാസ്, നബാര്‍ഡ് ചീഫ് ജനറല്‍ മാനേജര്‍ തുടങ്ങി പ്രമുഖ വ്യക്തികള്‍ ഉദ്ഘാടന കര്‍മ്മത്തില്‍ പങ്കെടുക്കുന്നതാണ്.


വിദേശ വിദ്യാഭ്യാസ സെമിനാര്‍

+2 പഠിച്ചുകൊണ്ടിരിക്കുന്നവര്‍ക്കും, ഡിഗ്രിയും മറ്റ് പ്രോഫഷണല്‍ കോഴ്സുകളും കഴിങ്ങവര്‍ക്കും വേണ്ടി ഓഗസ്റ്റ് 30 ശനിയാഴ്ച രാവിലെ 10.30 മുതല്‍ 1 മണിവരെ ദ്വാരക പാസ്റ്ററല്‍ സെന്ററില്‍ വച്ചും ഓഗസ്റ്റ് 31 ഞായറാഴ്ച ഉച്ചക്ക്ശേഷം 2.30 മുതല്‍ 4.30 വരെ മണിമൂളി പാസ്റ്ററല്‍ സെന്ററില്‍‌വച്ചും വിദേശ വിദ്യാഭ്യാസത്തിന്റേയും ജോലിയുടേയും സാധ്യതകളെ സംബന്ധിച്ച് സെമിനാര്‍ നടത്തപ്പെട്ടു. എറണാകുളം-അങ്കമാലി അതിരൂപതയിലെ നൈപുണ്യ ഇന്റര്‍‌നാഷണല്‍ ടീം ആണ് സെമിനാര്‍ നയിച്ചത്.


Department of Youth Ministry

മാനന്തവാടി രുപതയിലെ യുവജനങ്ങള്‍ക്കുവേണ്ടി ആരംബിച്ചിരിക്കുന്ന ഡിപ്പാര്‍ട്ട്മെന്റ് ഓഫ് യൂത്ത് മിനിസ്ട്രി യുടെ ഔദ്യോഗിക ഉദിഘാടനം ആഗസ്റ്റ് 30 ന് ദ്വാരക പാസ്റ്ററല്‍ സെന്ററില്‍‌വച്ച് നടത്തപ്പെട്ടു.


ിഷന്‍ലീഗ് കലോത്സവം - ഒക്ടോബര്‍ 11 ന്

മിഷന്‍ലീഗ് അംഗങ്ങളുടെ വ്യ്ക്തിത്വ വികസനം ലക്ഷ്യമാക്കി തങ്ങളുടെ സര്‍ഗ്ഗശേക്ഷി വളര്‍ത്തുവാനും സംഘടിപ്പിക്കൂന്ന ബൈബിള്‍ കലോത്സവം ഒക്ടോബര്‍ 11 ശനിയാഴ്ച ദ്വാരക സേക്രട്ട് ഹാര്‍ട്ട് ഹയര്‍ സെക്കന്ററി സ്കൂളില്‍ നടത്തപ്പെടുന്നു. 12 മേഖലകളില്‍നിന്നും മത്സരങ്ങളില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയവരാണ് രൂപതാ മത്സരത്തില്‍ പങ്കെടുക്കേണ്ടത്. മത്സരങ്ങള്‍ രാവിലെ 9.30 ന് ആരംഭിക്കുന്നതാണ്.


Mar George Njaralakkatt is appointed Archbishop of Tellichery
0
CEADOM പൂള്‍ ലിസ്റ്റ് രൂപീകരണം

മാനന്തവാടി രൂപതാ കോര്‍പ്പറേറ്റ് എഡ്യൂക്കേഷന്‍ ഏജന്‍സി  എന്നീ വിഭാഗങ്ങളിലേക്ക് നിയമനങ്ങള്‍ക്കായി അദ്ധ്യാപകരുടെ പുതിഅ പൂള്‍ ലിസ്റ്റ് തയ്യാറക്കുന്നു. ഇതു സംബന്ധിച്ച് വിശദാംശങ്ങള്‍ക്കായി ഓഗസ്റ്റ് 2014 ലെ രൂപത ബുള്ളെറ്റിന്‍ കാണുക.


സാങ്കേതിക തൊഴില്‍ പരിശീലനം

വയനാട് സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ICIC അക്കാദമിയുമായി സഹകരിച്ച് യുവജനങ്ങള്‍ക്ക് സൌജന്യ തൊഴില്‍ പരിശീലനം നല്‍കുന്നു. ഇലക്ട്രിക്കല്‍ വയറിംഗ്, ഇലക്റ്റ്രിക്കല്‍ ഉപകരണങ്ങളുടെ റിപ്പയറിംഗ്, പ്ലം‌മ്പിംഗ്, എയര്‍ കണ്ടീഷണര്‍ റിപ്പയറിംഗ്, സെന്‍‌ട്രലൈസ്ഡ് എ. സി. മെക്കാനിക്ക് എന്നീ പരിശീലങ്ങളാണ് നല്‍കുന്നത്. കോയമ്പത്തൂര്‍ വെച്ച് നടത്തുന്ന 3 മാസത്തെ താമസിച്ചിള്ള പരിശീലനത്തില്‍ 18 വയസ്സ് പൂര്‍ത്തിയായ യുവതീയുവാക്കള്‍ക്ക് പങ്കെടുക്കാം. പരമാവധി പ്രായപരിധി 26 വയസ്സാണ്. ചുരുങ്ങിയത് എസ്. എസ്. എല്‍. സി. വരെയെങ്കിലും വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ WSSS ഓഫീസുമായി ബന്ധപ്പെടുക.


ത്രിവര്‍ണ്ണം - 2014

മാനന്തവാടി രൂപതാ കെ സി വൈ എം ന്റെ നേതൃത്വത്തില്‍ ത്രിവര്‍ണ്ണം 2014 എന്ന പേരില്‍ +1,+2 വിദ്യാര്‍ത്ഥികള്‍ക്കായി സ്വാതന്ത്രദിന ക്വിസ് സംഘടിപ്പിക്കുന്നു. ഒരു സ്കൂളില്‍നിന്നും രണ്ട് പേരടങ്ങുന്ന രണ്ട് ടീമുകള്‍ക്ക് പങ്കെടുക്കാം. പങ്കെടുക്കാന്‍ താത്പര്യമുള്ള ടീമുകള്‍ ആഗസ്റ്റ് 10 നു മുമ്പായി 04935-240339, 9496343949 ഈ നമ്പറുകളില്‍ വിളിച്ച് മുന്‍‌കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. വിശദവിവരങ്ങള്‍ക്ക് മുകളില്‍ കൊടുത്തിരിക്കുന്ന നമ്പറുമായി ബന്ധപ്പെടുക.


വൈദിക സമ്മേളനം

മാനന്തവാടി രൂപതയില്‍ സേവനം ചെയ്യുന്ന എല്ലാ വൈദികരുടേയും ഒരു സമ്മേളനം 2014 ഓഗസ്റ്റ് 13 ന് ബുധനാഴ്ച രാവിലെ 10.30 മുതല്‍ ഉച്ചകഴിഞ്ഞ് 1.30 വരെ ദ്വാരക പാസ്റ്ററല്‍ സെന്ററില്‍‌വച്ച് ചേരുന്നതാണ്. ബഹു. പങ്കെടുക്കേണ്ട വൈദികര്‍ക്ക് കത്തുകള്‍ അയച്ചിട്ടുണ്ട്. ആര്‍ക്കെങ്കിലും കിട്ടാതെ വന്നിട്ടുണ്ടെങ്കില്‍ ഇതൊരറിയിപ്പായി സ്വീകരിക്കണം.


Condolences

Aleykutty Madappallikunnel(85) the mother of Fr Mathew madappallikunnel (the protosyncellus of the diocese of Mananthavdy) expired today. The funeral will be held tomorrow(16/06/2014) at 10.00 am at St. Aphonsa Church, Dwaraka. Condolences to the berieved family.


Condolences

Rev.Fr. Francis Njallampuzha CMI expired. Funeral - at 2 pm on 31 May 2014 at Mannanam Kottayam.details...


വൈദികരുടെ സ്ഥലം‌ മാറ്റം

മാനന്തവാടി രൂപതയില്‍ സേവനം ചെയ്യുന്ന വൈദികരുടെ സ്തലം മാറ്റം ഇന്നു നടക്കുന്നു. രൂപതയില്‍ സ്ഥലം മാറ്റമുള്ള എല്ലാ വൈദികരും ഇന്ന്, 17/5/2014 ശനിയാഴ്ച പുതിയ സ്ഥലത്ത് എത്തി 18/5/2014 ഞായറാഴ്ച പുതിയ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കും. ഈ വര്‍ഷം ബഹു. ജോര്‍ജ്ജ് മമ്പള്ളിയച്ചനും സെബാസ്റ്റ്യന്‍ പാലക്കീലച്ചനും വിശ്രമജീവിതത്തിനായി വിയാനിഭവനിലേക്ക് പോകുന്നു. അവര്‍ രൂപതയില്‍ ഇത്രയും കാലം ചെയ്ത സ്തുത്യര്‍ഹമായ സേവനങ്ങല്‍ നന്ദിയോടെ ഓര്‍ക്കുന്നു. 31 വൈദികരാണ് വിവിധ ഇടവകകളില്‍ വികാരിമാരായി ഉത്തരവാദിത്വം എടുക്കുന്നത്, കൂടാതെ 9 പേര്‍ അസ്തേന്തിമാരായും, 4 പേര്‍ സ്ഥാപനങ്ങളുടെ ഡയറെക്ടര്‍മാരായും ചാര്‍ജ്ജെടുക്കുന്നു.

ഈയവസരത്തില്‍ വിവിധ സന്യാസ സമൂഹങ്ങളില്‍ നിന്നും രൂപതാ സേവനത്തിനായി കടന്നു വന്ന് തിരിച്ചു പോകുന്ന വൈദികരെ ഏറെ നന്ദിയോടെ അനുസ്മരിക്കുന്നു. പുതിയിടം വികാരിയായിരുന്ന ബഹു. ജോസ് ചെമ്പുകെട്ടിക്കല്‍ O.Praem അച്ചനും, അപ്പപ്പാറ വികാരിയായിരുന്ന ബഹു. തോമസ് തല്‍ച്ചിറ O. Carm അച്ചനും ആത്മാര്‍ത്ഥമായ സേവനങ്ങള്‍ക്ക് രൂപത മുഴുവന്റേയും നന്ദിയും കടപ്പാടും പ്രാര്‍ത്ഥനകളും അറിയിക്കട്ടെ. പുതിയ പ്രവര്‍ത്തന മേഖലകളില്‍ എല്ലാവിധ ദൈവാനുഗ്രഹവും വിജയങ്ങളും ആശംസിക്കുന്നു. അതോടൊപ്പം ഏതാനും മാസങ്ങള്‍ തരിയോട് ഇടവകയില്‍ അസ്തേന്തിയായി സേഹനം ചെയ്ത ബഹു. ജോസഫ് പരത്തനാല്‍ OFM Cap. അച്ചനും കല്ലോടിയില്‍ അസ്തേന്തിയായിരുന്ന ബഹു. ലിന്റോ കണിച്ചായി SJ അച്ചനും നന്ദിയും പുതിയ സേവനരംഗങ്ങളില്‍ വിജയവും ആശംസിക്കുന്നു.

മാനന്തവാടി രൂപതയില്‍ സേവനത്തിനായി കടന്നു വന്നിരിക്കുന്ന ബഹു. മനോജ് തോട്ടുംകര O. Praem അച്ചനും (പുതിയിടം) ബഹു. ജോസ് താന്നിക്കല്‍ O. Carm (അപ്പപാറ) അച്ചനും ബഹു. ജോസഫ് നരിപ്പാറയച്ചനും (കല്പറ്റ) ബഹു. ജോസഫ് പറപ്പുള്ളി SDV (കൊട്ടിയൂര്‍) അച്ചനും ബഹു. സന്തോഷ് തലച്ചിറയില്‍ CSJBP (നടവയല്‍) അച്ചനും രൂപതയിലേക്ക് സ്വാഗതം ആശംസിക്കുന്നതോടൊപ്പം എല്ലാവിധ നന്മകളും വിജയങ്ങളും ആശംസിക്കുന്നു. Detail of Transfer


Consecration of St. Sebastians's Church, Manvayal

മണ്വയല്‍ സെന്‍റ് സെബസ്റ്റ്യന്‍സ്  ഇടവകയിലെ  പുതിയ ദെവാലയത്തിന്‍റെ കൂദാശയും പ്രതിഷ്ഠയും 2014 മെയ് 8 ബുദന്‍ രാവിലെ 10. -ന് മാനന്തവാടി രൂപതയുടെ മെത്രാന്‍ അഭിവന്ദ്യ മാര്‍ ജോസ് പൊരുന്നേടം നിര്‍വ്വഹിക്കച്ചു.


Consecration of St. Alphonsa's Church, Ottaplavu

ഒറ്റപ്ലാവ് സെന്‍റ് അല്ഫോന്‍സ ഇടവകയിലെ  പുതിയ ദെവാലയത്തിന്‍റെ കൂദാശയും പ്രതിഷ്ഠയും 2014 ഏപ്രില്‍ 21 തിങ്കള്‍ ഉച്ചക്ക് 3.00. -ന് മാനന്തവാടി രൂപതയുടെ മെത്രാന്‍ അഭിവന്ദ്യ മാര്‍ ജോസ് പൊരുന്നേടം നിര്‍വ്വഹിക്കച്ചു.


Diocesan Day Celebrations
Catechism Scholarship Result 2013 - 2014
Catechism Diploma Gudallur Region Result
Catechism Deploma Result 2013-14
Catechism XI and XII result
Minor Orders - 2014

The minor orderes of the seminarians of the Eparchy of Manathavady held on April 4, 2014 at Mount Mary College (the diocesan minor seminary). Bros. Elamkunnapuzha Sijo, Madappallikunnel Siby, Pulikuzhiyil Shinto, Venakuzhiyil shijo, Alumkal Aneesh were ordained deacons. Bros. Chirackathottathil Sijesh, Chittarackal Sanoj, Kollamkunnel Anoop, Palakkattu Nidhin, Peechattu Jithin, Thekkilakkattil Jomesh, Thevarukunnel Bevaldin, Vettickal Prakash were ordained Heupathiyakna(Sub-Diconate). Bros. Thattuparambil Jinto, Vadasseril Saneesh, Vattukulathil Jibin were ordained Karoya(lectorate). These orders or ministries are steps to the priesthood. view photos...


Catechism Result - 2014
HDC Class & HCC exams

HDC ഒന്നാം വര്‍ഷക്കാരുടെ ക്ലാസ് ഫെബ്രുവരി 8,22 തിയതികളില്‍ ദ്വാരകയിലും മാര്‍ച്ച് 1 നു മണിമൂളി പാസ്റ്ററല്‍ സെന്ററിലും വച്ച് നടത്തപ്പെടുന്നു. Plus One, Plus Two പരീക്ഷകള്‍ നിശ്ചയിക്കപ്പെട്ട സെന്ററുകളില്‍ ഫെബ്രുവരി 9 നു രാവിലെ 10.00 മണിമുതല്‍ 1.00 മണിവരെ നടത്തുന്നു.


Vocation Camp

ദൈവവിളിയെകുറിച്ചും അതിന്റെ പ്രത്യുത്തരങ്ങളെക്കുറിച്ചും കൂടുതലായി ചിന്തിക്കുകയും, ധ്യാനിക്കുകയും, പ്രാര്‍ത്ഥിക്കുകയും, കണ്ടെത്തുകയും ചെയ്യുന്നതിന് സഹായകമായി നമ്മുടെ ദൈവവിളി ക്യാമ്പ് രൂപതാ മൈനര്‍ സെമിനാരിയില്‍ സംഘടിപ്പിക്കുന്നു. ചുങ്കകുന്ന്, കല്ലോടി, മാനന്തവാടി, പയ്യമ്പള്ളി, തരിയോട് എന്നീ ഫൊറോനകളിലുള്ളവര്‍ക്കായി 2014 മാര്‍ച്ച് 26 ബുധന്‍ വൈകുന്നേരം 4 മണിമുതല്‍ 28 വെള്ളി 10 മണിവരേയും, കല്‍പ്പറ്റ, മുള്ളന്‍‌കൊല്ലി, നടവയല്‍ , സുല്‍ത്താന്‍ബത്തേരി എന്നീ ഫൊറോനകളിലുള്ളവര്‍ക്കായി 2014 മാര്‍ച്ച് 26 വെള്ളി വൈകുന്നേരം 4 മണി മുതല്‍ 30 ഞായര്‍ 10 മണിവരെയായിരിക്കും ക്യാമ്പുകള്‍ . രൂപതാ മൈനര്‍ സെമിനാരിയില്‍ ചേരുവാന്‍ താത്പര്യമുള്ള കുട്ടികള്‍ക്കായി മാത്രം നടത്തപ്പെടുന്ന come and see പ്രോഗ്രാം 2014 ഏപ്രില്‍ 9 ബുധന്‍ വൈകുന്നേരം 4 മണിമുതല്‍ 11 വെള്ളി രാ‍വിലെ 10 മണി വരെ രൂപതാ മൈനര്‍ സെമിനാരിയായ മൌണ്ട് മേരി കോളേജില്‍ വച്ച് നടത്തപ്പെടുന്നു.


Consecration of St. Jude's Church, Nelliody

നെല്ലിയോടി സെന്‍റ് ജുഡ്സ് ഇടവകയിലെ  പുതിയ ദെവാലയത്തിന്‍റെ കൂദാശയും പ്രതിഷ്ഠയും 2014 ജനുവരി 29 ബുദന്‍ രാവിലെ 10. -ന് മാനന്തവാടി രൂപതയുടെ മെത്രാന്‍ അഭിവന്ദ്യ മാര്‍ ജോസ് പൊരുന്നേടം നിര്‍വ്വഹിക്കച്ചു. 


Consecration of St. Joseph's Church, Prasanthagiri

പ്രശാന്തഗിരി സെന്‍റ് ജോസഫ്‌സ് ഇടവകയിലെ  പുതിയ ദെവാലയത്തിന്‍റെ കൂദാശയും പ്രതിഷ്ഠയും 2014 ജനുവരി 23 വ്യാഴം രാവിലെ 10.10 -ന് മാനന്തവാടി രൂപതയുടെ മെത്രാന്‍ അഭിവന്ദ്യ മാര്‍ ജോസ് പൊരുന്നേടം നിര്‍വ്വഹിക്കുന്നു. 


Consecration of St. Sebastian's Church, Kurumani

കുറുമണി സെന്‍റ് സെബാസ്റ്റ്യന്‍സ് ഇടവകയിലെ ദൈവജനത്തിന്റെ ദീര്‍ഘകാല അദ്ധ്വനഫലമായ പുതിയ ദെവാലയത്തിന്‍റെ കൂദാശയും പ്രതിഷ്ഠയും 2014 ജനുവരി 21 ബുദന്‍ രാവിലെ 10.00 -ന് മാനന്തവാടി രൂപതയുടെ മെത്രാന്‍ അഭിവന്ദ്യ മാര്‍ ജോസ് പൊരുന്നേടം നിര്‍വ്വഹിക്കുന്നു. 


Consecration of St. Catherine's Forane Church, Payyampally

പയ്യമ്പള്ളി സെന്‍റ് കാതറിന്‍ ഫൊറോന ദെവാലയത്തിന്‍റെ കൂദാശയും പ്രതിഷ്ഠയും 2014 ജനുവരി 20 ചൊവ്വ് രാവിലെ 9.30 -ന് മാനന്തവാടി രൂപതയുടെ അഭിവന്ദ്യ പിതാവ് മാര്‍ ജോസ് പൊരുന്നേടം നിര്‍വ്വഹിക്കുന്നു. 


Condolences

Rev. Msgr. Joseph Kaniamattom Expired. Funeral will be held on 18/01/2014 Saturday at 11.00 AM at Pastoral Centre, Dwaraka. details...


HM PP Conferance

ജനുവരി 11 ശനിയാഴ്ച്ച രാവിലെ 10 മണി മുതല്‍ ഉച്ചകഴിഞ്ഞ് 2 മണി വരെ ദ്വാരക പാസ്റ്ററല്‍ സെന്‍ററില്‍ വച്ച് ബഹു. വികാരിയച്ചന്‍മാരുടെയും പ്രധാനദ്ധ്യാപകരുടേയും സംയുക്ത സമ്മേളനം നടത്തുന്നു. പ്രധാനദ്ധ്യാപകര്‍ അന്നേദിവസം വരുമ്പോള്‍ കുട്ടികളുടെ പരീക്ഷാ ചോദ്യപേപ്പറിന്റെ ഈ വര്‍ഷത്തെ വില കൊണ്ടുവരണം.ഡിപ്ലോമ സ്കോളര്‍ഷിപ് പരീക്ഷകള്‍ക്ക് വേണ്ടിയുള്ള അപേക്ഷാ ഫോമുകള്‍ ക്റത്യമായി പൂരിപ്പിച്ച് രൂപതാ കേന്ദ്രത്തില്‍ ഏല്‍പ്പിക്കേണ്ടതാണ്.


DCC Classes

DCC - രണ്ടും മൂന്നും വര്‍ഷ വിദ്യാര്‍ത്തികളുടെ ക്ളാസ്സും പരീക്ഷയും ഡിസംബര്‍ 14 ന് ദ്വാരകയില്‍ വച്ചും ഡിസംബര്‍ 26 ന് മണിമൂളിയില്‍ വച്ചും നടത്തുന്നതാണ്. സമയം രാവിലെ 9.30 മുതല്‍ ഉച്ചകഴിഞ്ഞു 3.30 വരെ.


Consecration of Arattuthara Church

ആറാട്ടുതറ സെന്‍റ് തോമസ് ഇടവകയിലെ ദൈവജനത്തിന്റെ ചിരകാല സ്വപ്നമായിരുന്ന പുതിയ ദെവാലയത്തിന്‍റെ കൂദാശയും പ്രതിഷ്ഠയും 2013 നവംബര്‍ 28 വ്യാഴം രാവിലെ 9.30 -ന് മാനന്തവാടി രൂപതയുടെ അഭിവന്ദ്യ പിതാവ് മാര്‍ ജോസ് പൊരുന്നേടം നിര്‍വ്വഹിക്കുന്നു. 


Pearl 2013 Winners

Pearl 2013, the art and leterature competetion of KCYM Mananthavady was conducted in New Man's College on 14/11/2013. Pulpally gained the first position and Kallody the Second and Manthavady to the third.


CML Retains the overall Championship

നവംബര്‍ ഒന്‍പത്തിന് മൂവാറ്റുപുഴ നിര്‍മ്മല കോളേജില്‍ വച്ച് നടന്ന ബൈബിള്‍ കലോല്‍സവത്തില്‍ മാനന്തവാടി രൂപതാ തുടര്‍ച്ചയായി 10 ആം തവണയും ഓവറോള്‍ കിരീടം നേടി. പാലാ രൂപതയും കോതമംഗലം രൂപതയും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. രൂപതയുടെ ഈ വിജയത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ബഹു. വൈദികര്‍,സിസ്റ്റേഴ്സ്, ശാഖ, മേഖല, രൂപതാ ഭാരവാഹികള്‍, മാതാദ്ധ്യാപകര്‍, മാതാപിതാക്കള്‍ എന്നിവരെ നന്ദിയോടെ സ്മരിക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നു.. For the details  mananthavady result   State Result

;Study Section on Madav Gadgil and Kasturirangan reports

A special Study Session on Madav Gadgil and Kasturirangan reports led by Prof. Chacko is scheduled on 16/11/2013, Saturday at 2.00 PM at Pastoral Centre Dwaraka. Priests, Pastoral Council and Forane Council members and parish representatives are invited for the session. The following links help you to get a basic knowlege about the reports.
Madhav Gadgil Riport
Kasthurirangan Riport volume 1
Kasthurirangan Riport vloume 2
Volume 1 in Malayalam
Volume 2 in Malayalam
Ecco Sensitive Zone
Our Issues


വിവാഹത്തിന് ഒരുക്കമായുള്ള കോഴ്സുകള്‍

നവംബര്‍ 29 മുതല്‍ ഡിസംബര്‍ 2 വരെ നടത്താനിരുന്ന കോഴ്സിന്‍റെ തീയതികളില്‍ മാറ്റം വന്ന കാര്യം ശ്രദ്ധിയ്ക്കുക. ഡിസംബര്‍ 1 മുതല്‍ 4 വരെയായിരിക്കും കോഴ്സ്.

അടുത്ത മാസങ്ങളിലെ കോഴ്സുകള്‍

നവംബര്‍ 3 - 6  ദ്വാരക

നവംബര്‍ 15 - 18     ദ്വാരക

ഡിസംബര്‍ 1  - 4     ദ്വാരക

ഡിസംബര്‍ 13  - 16  മണിമൂളി 

ഡിസംബര്‍ 28  - 31   ദ്വാരക

MPC ഫീസ് നിരക്കില്‍ വര്‍ദ്ധന

ക്രമാതീതമായി വര്‍ദ്ധിച്ചു വരുന്ന ജീവിത ചിലവുകള്‍ പരിഗണിച്ച് MPC - യുടെ ഫീസ് 600 രൂപയില്‍ നിന്നും 750 രൂപയാക്കി വര്‍ദ്ധിപ്പിച്ചിരിക്കുന്നു. അതുപോലെതന്നെ 200 രൂപയായിരുന്ന രാജിസ്ട്റേഷന്‍ ഫീസ് ഇനിമുതല്‍ 400 രൂപയായിരിക്കും. Bible Kalotsavam

സി‌എം‌എല്‍ മാനന്തവാടി രൂപത ബൈബിള്‍ കലോത്സവം ഒക്ടോബര്‍ 12 ശനിയാഴ്ച നടത്തപ്പെട്ടു. മത്സരത്തില്‍ മാനന്തവാടി മേഖല ഒന്നാം സ്ഥാനവും, കല്ലോടി മേഖല രണ്ടാം സ്ഥാനവും, പുല്‍പ്പള്ളി മേഖല മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ശാഖാതലത്തില്‍ കല്ലോടി ശാഖാ ഒന്നാം സ്ഥാനവും നടവയല്‍  ശാഖാ രണ്ടാം സ്ഥാനവും നെടുമ്പാല  ശാഖാ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.


HDC Class

HDC ആദ്യവര്‍ഷക്കാരുടെ രണ്ടാമത്തെ ക്ലാസ്സുകള്‍ ദ്വാരകയില്‍ നവംബര്‍ 16, നവംബര്‍ 30 തീയതികളിലും മണിമൂളിയില്‍ ഡിസംബര്‍ 7 നും ആയിരിക്കും.

ഹര്‍ത്താല്‍ മൂലം മാറ്റിവച്ച 16-11-2013 ലെ ഒന്നാം വര്‍ഷ HDC ക്ളാസ് ഡിസംബര്‍ 21 ന് ദ്വാരക പാസ്റ്ററല്‍ സെന്‍ററില്‍ വച്ച് നടത്തപ്പെടുന്നതാണ്.


HDC meet

HDC കോഴ്സ് പൂര്‍ത്തിയാക്കിയവരുടെയും ഇപ്പോള്‍ കോഴ്സില്‍ പങ്കെടുത്തുകൊണ്ടിരിക്കുന്നവരുടെയും സംഗമം നവംബര്‍ 23 - ന് ദ്വാരക പാസ്റ്ററല്‍ സെന്‍ററില്‍ വച്ച് നടത്തപ്പെടുന്നു.


KCYM -Forane & Unit Election

2014 വര്‍ഷത്തില്‍ സംഘടനയെ നയിക്കേണ്ടവരെ തിരഞ്ഞെടുക്കുന്ന നവംബര്‍ 12 - ന് മുന്‍പ് യൂണിറ്റുകളിലും ഡിസംബര്‍ 1 - ന് മുന്‍പ് മേഖലകളിലും പൂര്‍ത്തിയാക്കേണ്ടതാണ്. തിരഞ്ഞെടുക്കപ്പെടുന്നവരുടെ പൂര്‍ണ്ണവിവരങ്ങള്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ രൂപത ഓഫീസില്‍ എത്തിക്കേണ്ടതാണ്.


Diocesan Youth Meet

KCYM - മാനന്തവാടി രൂപത യുവജനസംഗമം നവംബര്‍ 2-ന് മാനന്തവാടി ടൌണ്‍ ഹാളില്‍ വച്ച് നടത്തപ്പെടുന്നു. 


Pearl 2013

രൂപതാ കലാമത്സരം നവംബര്‍ 14 ന് മാനന്തവാടി ന്യൂമാന്‍സ് കോളേജില്‍ വച്ച് രാവിലെ 9-ന് നടത്തപ്പെടുന്നു. സാഹിത്യ മത്സരങ്ങളില്‍ സമ്മാനര്‍ഹരായവര്‍ സൃഷ്ടികള്‍ ഒക്ടോബര്‍ 15-ന് മുന്‍പ് രൂപതാ ഓഫീസില്‍ എത്തിക്കേണ്ടതാണ്.


Viswasolsav

ഈ വര്‍ഷത്തെ വിശ്വാസോത്സവം നവംബര്‍ 9,10 തിയതികളിലാണ് നടത്തേണ്ടത് 


The Month of the Holy Rosary

The month of October is dedicated to the Holy RosaryThe Memorial of Our Lady of the Rosary is celebrated on October 7. Let us try to grow more in the devotion to Our Lady during this month of the Holy Rosary.


Ranklist of HCC, Diploma, VII, IV - 2013
PLUS ONE & PLUS TWO RESULTS 2013
Diploma Results - 2013